ജഡ്​ജിയുടെ കാറിൽ വാഹനം ഉരസിയതിന് പൊലീസ്​ പീഡനം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്


, | Published: 11:37 PM, November 20, 2017

IMG

കൊച്ചി: ജഡ്​ജി സഞ്ചരിച്ച കാറിൽ വാഹനം ഉരസിയതി​​ൻറ പേരിൽ വൃക്ക ​രോഗിയും കൈകുഞ്ഞും ഉൾപ്പെടെയുള്ള ആറംഗ കുടുംബം മൂന്നു പൊലീസ്​ സ്​റ്റേഷനുകളിൽ പീഡനം നേരിടേണ്ടിവന്നതിനെക്കുറിച്ച്​ അന്വേഷിക്കാൻ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്​ഥനെക്കൊണ്ട്​​ അന്വേഷിപ്പിക്കാനും മൂന്നാഴ്​ചക്കകം റിപ്പോർട്ട്​ സമർപ്പിക്കാനുമാണ്​ എറണാകുളം ജില്ലാ പൊലീസ്​ മേധാവിക്ക്​ കമ്മീഷൻ  ആക്​ടിങ്​ അധ്യക്ഷൻ പി. മോഹനദാസ്​ നിർദേശം നൽകിയിരിക്കുന്നത്​. കേസ്​ ഡിസംബറിൽ ആലുവയിൽ നടക്കുന്ന കമീഷൻ സിറ്റിങിൽ പരിഗണിക്കും.മാധ്യമ വാർത്തകളുടെ അടിസ്​ഥാനത്തിൽ കമീഷൻ സ്വമേധയാ ​രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി. സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച്​ കേരള പൊലീസ്​ ആക്​ടിൽ വ്യവസ്​ഥ ചെയ്​തിരിക്കുന്ന കാര്യങ്ങൾ പോലും പൊലീസ്​ ഒാർത്തില്ലെന്ന്​ കമീഷൻ നിരീക്ഷിച്ചു.