നടിയെ ആക്രമിച്ച കേസ് ;കുറ്റപത്രം തയ്യാർ' ദിലീപ് എട്ടാം പ്രതി


, | Published: 11:47 AM, November 22, 2017

IMG

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പോലീസ് ഇന്ന് സമര്‍പ്പിക്കും. നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യര്‍ ആയിരിക്കും പ്രധാന സാക്ഷി. വിപിന്‍ലാലുംപോലീസുകാരന്‍ അനീഷും മാപ്പുസാക്ഷികളാകും. 650 പേജുവരുന്ന കുറ്റപത്രം ഉച്ചയ്ക്ക് 12 മണിയോടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക.സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി രണ്ടാംപ്രതിയാണ്. മണിക്ണഠന്‍, വിജേഷ്, പ്രതീഷ്, സലീം, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, പ്രദീപ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെയാണ് പ്രതിപ്പട്ടിക. ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 17 ഓളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ദിലീപിന്റെ കുടുംബജീവിതം തകര്‍ന്നതിനു പിന്നില്‍ ആക്രമിക്കപ്പെട്ട നടിയാണെന്നും അതിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് പോലീസ് ഭാഷ്യം