കടയില്‍ നിന്ന് ഫ്രൂട്ട് ജ്യൂസ് കുടിച്ചു : യുവാവ് അബോധാവസ്ഥയില്‍


, | Published: 11:10 AM, November 25, 2017

IMG

കോഴിക്കോട് : കടയില്‍ നിന്ന് വാങ്ങിയ ശീതള പാനീയം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി സ്വദേശി ചെങ്ങോട്ടുമ്മല്‍ മീത്തല്‍ അഭിനാസ് അത്തോളിയാണ് ഒരു കടയില്‍ നിന്നു വാങ്ങിയ ഫ്രൂട്ട് ജ്യൂസ് കഴിച്ച് അല്‍പം കഴിഞ്ഞ് റോഡില്‍ അബോധാവസ്ഥയില്‍ വീണത്.മാല്‍ഗോ എന്ന പേരുള്ള ഫ്രൂട്ട് ജ്യൂസാണ് യുവാവ് കഴിച്ചത്. രൂക്ഷഗന്ധവും രുചിവ്യത്യാസവും അനുഭവപ്പെട്ടതോടെ ജ്യൂസ് തിരിച്ചുനല്‍കി. അല്‍പം കഴിഞ്ഞതോടെ ഇയാള്‍ റോഡില്‍ ബോധരഹിതനായി വീഴുകയായിരുന്നു. അത്തോളിയിലെ ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അടപ്പു തുറക്കുമ്പോള്‍ ബോട്ടിലില്‍ നിന്ന് രൂക്ഷഗന്ധവും പുകയും ഉയരുന്നുണ്ടെന്നും. അടിയില്‍ വെളുത്ത പൊടി ഊറിക്കിടക്കുന്നുണ്ടായിരുന്നു എന്നുമാണ് കാണികള്‍ പറയുന്നത്.അത്തോളി പൊലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.