മദ്യവുമായി ശബരിമല കയറാനെത്തിയ അന്യസംസ്ഥാനക്കാര്‍ പിടിയില്‍


, | Published: 02:31 PM, November 25, 2017

IMG

ശബരിമല: വിദേശമദ്യവുമായി മല കയറാനെത്തിയ കര്‍ണാടക സ്വദേശികള്‍ പോലീസ് പിടിയില്‍.പമ്പ ചാലക്കയത്താണ് ആറു കര്‍ണാടക സ്വദേശികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് അഞ്ചര ലിറ്റര്‍ വിദേശമദ്യം പിടികൂടി.കൂടാതെ, ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 300 കവര്‍ ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.