വീഴ്ചയുടെ ആഘാതതതിൽ തലയുടെ പിൻഭാഗത്ത് മുറിവ്; എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ


, | Published: 09:55 AM, December 01, 2017

IMG

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്റണിക്ക് നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്. വസതിയിൽ വീണതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതേ സമയം ആശങ്കപ്പെടാനില്ലെന്നും ചെറിയ രീതിയിലുള്ള മസ്തിഷ്‌ക രക്തസ്രാവമാണ് ഉണ്ടായതെന്നും മുതിർന്ന ഡോക്ടർമാർ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ ശസ്ത്ക്രിയയോ മറ്റ് അടിയന്തിര ചികിത്സയോ ലഭ്യമാക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സൂക്ഷമ നിരീക്ഷണത്തിൽ കഴിയുകയാണ് ആന്റണിയിപ്പോൾ. നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറൽ ഡോക്ടർമാരുമാണ് ഇന്ന് രാവിലെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളായിരുന്നെന്നും ആന്റണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആർഎംഎൽ അധികൃതർ അറിയിച്ചു.