കടല്‍ക്ഷോഭം വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതായി സൂചന;കാപ്പാടും കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞു


, | Published: 06:34 PM, December 01, 2017

IMG

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലുണ്ടായ കനത്ത കടല്‍ക്ഷോഭം വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതായി സൂചന. കോഴിക്കോട് കാപ്പാട്, കടലുണ്ടി, താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോട് ജാഗ്രതാ നിര്‍ദേശം നല്‍കി. ബീച്ചില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.കേരളത്തില്‍ ഇടവിട്ട് കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത മണിക്കൂറുകളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.