ചക്കുളത്തുകാവ് പൊങ്കാല ഇന്ന്


, | Published: 12:19 PM, December 03, 2017

IMG

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല മഹോത്സവം ഇന്ന്. മഹായാഗത്തില്‍ സര്‍വ്വവുംസമര്‍പ്പിച്ച് സാഫല്യം നേടാന്‍ കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ഭക്തര്‍ കാലേകൂട്ടി എത്തി. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാ, ദല്‍ഹി, മുംബൈ തുടങ്ങിയ മറുനാടുകളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടനവധി ഭക്തര്‍ എത്തിച്ചേര്‍ന്നു.ഉച്ചയ്ക്ക് 11ന് 500ല്‍ പരം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച്’ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. പൊങ്കാല നിവേദ്യത്തിനുശേഷം ജീവത തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ പ്രസിദ്ധമായ ദിവ്യാഭിഷേകവും, ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 6.30ന് യുഎന്‍ വിദഗ്ദ്ധസമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.