'കരള്‍ തന്നത് ജീവിതം' സംഗമം സംഘടിപ്പിച്ചു ആസ്റ്റർ മിംസ്


, | Published: 04:55 PM, December 03, 2017

IMG

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കരള്‍ ദാനംചെയ്ത 55 പേരുടെയും അവരുടെ സ്വീകര്‍ത്താക്കളുടെയും സംഗമം സംഘടിപ്പിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആത്മവിശ്വാസം പകരാനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമാണ് കരള്‍ തന്നത്ജീവിതം എന്ന  പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു ബഷീര്‍, ആസ്റ്റര്‍ മിംസ് സിഇഒ ഡോ രാഹുല്‍ മേനോന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. കെ കാര്‍ത്തികേയ വര്‍മ്മ, ആസ്റ്റര്‍ മിംസ് ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ സെന്ററിലെ സീനിയര്‍ കൺസൾട്ടുന്റുമാരായ ഡോ അനീഷ് കുമാര്‍, ഡോ സജീഷ് സഹദേവന്‍, കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ വിജയന്‍എന്നിവർ സംസാരിച്ചു.കരളിനൊരു കാവല്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 0495 3091195 എ നമ്പരില്‍ എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 9.30 മുതല്‍ വൈകുരേം 5.30 വരെ വിളിക്കാം.