കാവ്യയുടെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു


, | Published: 01:43 PM, September 12, 2017

IMG

കൊച്ചി: നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷ ജീവനക്കാര്‍ പറയുന്നത്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തന്റെ പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നായിരുന്നു സുനിലിന്റെ മൊഴി. ഇതേത്തുടര്‍ന്നാണ് രജിസ്റ്റര്‍ പരിശോധിച്ചത്.കാവ്യയുമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. രജിസ്റ്റര്‍ മനപ്പൂര്‍വം നശിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.