മുഖ്യമന്ത്രിക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധം; വാഹനം തടഞ്ഞു


, | Published: 12:04 AM, December 04, 2017

IMG

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് വിമര്‍ശിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.മുഖ്യമന്ത്രി സംസാരിച്ച് മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. മൂന്നുമിനിറ്റോളം വാഹനം തടഞ്ഞുവച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല.മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പോലീസ് വലയം തീര്‍ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കി.