ഓഖി ദുരന്തം: സമഗ്ര പാക്കേജിന് അംഗീകാരം


, | Published: 12:48 PM, December 06, 2017

IMG

തിരുവനന്തപുരം: ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധി നല്‍കും. മരിച്ചവരുടെ ഉറ്റവര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായം നല്‍കും.
ദുരിത ബാധിതരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി. കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചര്‍ച്ച ചെയ്തു.