കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു;27,000 പേരെ ഒഴിപ്പിച്ചു


, | Published: 01:02 PM, December 06, 2017

IMG

ലോസ് ആഞ്ചലസ്: തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്റുറ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ശക്തമായ കാറ്റ് വീശിയതോടെ വളരെ വേഗതയിലാണ് കാട്ടുതീ പടരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വെന്റുറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.