വിവാഹം കഴിക്കാനായി മതം മാറിയിട്ടില്ല; നടി മാതു


, | Published: 04:18 PM, December 06, 2017

IMG

വിവാഹത്തിനായി മതം മാറിയെന്ന തരത്തിലുള്ള പ്രചരണത്തിനു മറുപടിയുമായി മാതു രംഗത്ത് ,ഹാദിയയുടെ മതം മാറ്റവും പിന്നീടുള്ള വിവാഹവും അതേതുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും പശ്ചാത്തലത്തിലാണ് മാതുവും ചര്‍ച്ചാവിഷയമായത്. നടി മാതു വിവാഹത്തിനായി ക്രിസ്ത്യാനിയായി എന്നായിരുന്നു സോഷ്യല്‍ മീഡിയാ പ്രചരണം.എന്നാല്‍, വിവാഹത്തിനായല്ല താന്‍ മതം മാറിയതെന്നും ക്രിസ്തുവിലുള്ള വിശ്വാസമാണ് അതിന് കാരണമെന്നും മാതു പറയുന്നു. അമരത്തില്‍ അഭിനയിക്കുന്ന കാലം മുതല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മതം മാറ്റമെന്നും മാതു വ്യക്തമാക്കി.