ജിഷ വധക്കേസില്‍ വിധി ഇന്ന്


, | Published: 09:31 AM, December 12, 2017

IMG

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് ഏക പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ അന്തിമവാദം നടത്തിയത്.നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന വാദമാണു പ്രതിഭാഗം ഉയര്‍ത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു