ആസ്റ്റര്‍ മിംസിന് ഇന്‍ഡിവുഡ് മെഡിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ്‌


, | Published: 10:19 AM, December 12, 2017

IMG

കോഴിക്കോട്: മെഡിക്കല്‍ സേവന മേഖലയിലെ മികവിനുള്ള ഇന്‍ഡിവുഡ് മെഡിക്കല്‍ എക്‌സലന്‍സ് പുരസ്‌കാരം ആസ്റ്റര്‍ മിംസിന് ലഭിച്ചു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ സൗദി അരാംകോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ മുഹമ്മദ് ഇബ്രാഹിം അല്‍ഖഹ്താനിയില്‍ നിന്നും ആസ്റ്റര്‍ മിംസ് ബ്രാന്‍ഡിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ അന്‍വര്‍ ഹുസൈന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 
2000ത്തിലധികം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കണ്‍സോര്‍ഷ്യമായ പ്രോജക്ട് ഇന്‍ഡിവുഡാണ് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനായി ഇന്‍ഡിവുഡ് എക്‌സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആതുരസേവന രംഗത്തെ ഏറ്റവും ആധുനികവും ജനപ്രീതിയുള്ളതുമായ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ മെഡിക്കല്‍ എക്‌സലന്‍സ് അവാര്‍ഡാണ് ആസ്റ്റര്‍ മിംസിന് ലഭിച്ചത്. 
മെഡിക്കല്‍ സേവന രംഗത്ത് ആസ്റ്റര്‍ മിംസ് ലഭ്യമാക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ക്കും പുലര്‍ത്തുന്ന മികച്ച ഗുണനിലവാരത്തിനുമുള്ള അംഗീകാരമാണ് ഇന്‍ഡിവുഡ് മെഡിക്കല്‍ എക്‌സലന്‍സ് പുരസ്‌കാരമെന്ന് ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു ബഷീര്‍ പറഞ്ഞു. ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ കൂട്ടായ്മയായ  പ്രോജക്ട് ഇന്‍ഡിവുഡില്‍ നിന്നുള്ള ഈ പുരസ്‌കാരം വരും നാളുകളിലും മികച്ച നിലവാരം പുലര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് പ്രേരകമാകുമെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.