ചീങ്കണ്ണിപ്പാലിയിലെ തടയണയുമായി ബന്ധമില്ലെന്ന് പി.വി അന്‍‌വര്‍


, | Published: 08:58 PM, December 12, 2017

IMG

കോഴിക്കോട്: ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ചെന്നു പറയപ്പെടുന്ന തടയണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലമ്പൂര്‍ എം‌എല്‍‌എ പി.വി.അന്‍വര്‍. തടയണയുടെ ഉടമസ്ഥന്‍ താനല്ലാത്ത പക്ഷം അത് തനിക്കെങ്ങനെ പൊളിക്കാനാകുമെന്നും എം‌എല്‍‌എ ചോദിക്കുന്നു.ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതി ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ്ഉത്തരവ് നല്‍കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അന്‍‌വര്‍. അതിന്റെ ഉടമസ്ഥര്‍ ആരാണോ അവര്‍ പൊളിക്കട്ടെയെന്നും എം‌എല്‍‌എ പറഞ്ഞു.എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്താണ് തടയണ നിര്‍മിച്ചിരിക്കുന്നത്.