ജിയോയ്ക്ക് ആദ്യദിവസം ലഭിച്ചത് 60 ലക്ഷം ബുക്കിങ്


, | Published: 02:03 PM, September 12, 2017

IMG

മുംബൈ: ആദ്യ ദിവസംതന്നെ 60 ലക്ഷം ജിയോ ഫോണുകള്‍ ബുക്ക് ചെയ്തതായി റിലയന്‍സ് റീട്ടെയില്‍.  രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചര്‍ ഫോണിന് ബുക്കിങ് തുടങ്ങിയത്.  ബുക്കിങിന്റെ ആധിക്യംകൊണ്ട് ഓഗസ്റ്റ് 28ന് ബുക്കിങ് നിര്‍ത്തിവെച്ചു. താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മുന്‍ഗണനാക്രമത്തില്‍ ബുക്ക് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്.സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ വിതരണം ചെയ്തുതുടങ്ങും.