ആധാര്‍: ഇടക്കാല ഉത്തരവ് ഇന്ന്


, | Published: 10:50 AM, December 15, 2017

IMG

ഡൽഹി : ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് . പുറത്തിറക്കും. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളില്‍ ജനുവരി 17 മുതല്‍ അന്തിമ വാദം ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ അടക്കമുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നവര്‍ ആറുമാസത്തിനകം ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും നിലവില്‍ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പുതിയ അക്കൗണ്ട് തുടങ്ങാന്‍ കഴിയൂ എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ ഉണ്ടായിട്ടും ലക്ഷണക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ വാങ്ങുന്നത് തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ മാത്രമാണെന്നും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറില്ലെന്നും യുണീക് ഐഡന്‍ഫിക്കേഷന്‍ അതോറിറ്റി സുപ്രീംകോടതിക്ക് ഉറപ്പു നല്‍കി. ഇതു കൂടി പരിഗണിച്ചുകൊണ്ടാകും ഇടക്കാല ഉത്തരവ്.