കൊച്ചിയുടെ ആഘോഷ രാവുകള്‍ക്ക് മധുരം പകര്‍ന്ന് കേക്ക് വാക്കേഴ്സ്


, | Published: 11:19 AM, December 15, 2017

IMG

കൊച്ചി: കൊച്ചിയുടെ ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് മുന്നേറുകയാണ് ഓണ്‍ലൈന്‍ കേക്ക് മിഡ്നൈറ്റ് ഡെലിവറിയുമായി കേക്ക് വാക്കേഴ്സ്. ആഘോഷവേളകളില്‍ കേക്കുകളും പൂക്കളും ഓൺലൈൻ വഴി എത്തിക്കുകയാണ് ഇവര്‍. സന്തോഷ നിമിഷങ്ങളില്‍ നിറം പകരുവാന്‍ വൈവിധ്യമാര്‍ന്ന കേക്കുകളാണ് കേക്ക് വാക്കേഴ്സ് ഒരുക്കുന്നത്. നിറത്തിലും രുചിയിലും രൂപത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന കേക്കുകള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. 
മിഡ്നൈറ്റ് കേക്ക് ഡെലിവറിയാണ് കേക്ക് വാക്കേഴ്സിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രിയപ്പെട്ടവരുടെ ആഘോഷവേളകളില്‍ അപ്രതീക്ഷിത മധുര സമ്മാനങ്ങള്‍ നല്കാന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നിടത്ത് കേക്ക് വാക്കേഴ്സിന്‍റെ കേക്കുകളും സമ്മാനപ്പൂക്കളുമെത്തും. 950 രൂപമുതല്‍ 12000 രൂപവരെ നിരക്കിലുള്ള കേക്കുകള്‍ കേക്ക് വാക്കേഴ്സിന്‍റെ വിപുലമായ ശേഖരത്തിലുണ്ട്. ചീസ് കേക്ക്, ക്രീം കേക്ക്, സ്പെഷ്യല്‍ കേക്ക്, ഇവന്‍റ് കേക്ക്, കസ്റ്റം കേക്ക് തുടങ്ങിയ 50ല്‍ അധികം ഇനം കേക്കുകളാണ് ആവശ്യക്കാരെ തേടിയെത്തുന്നത്. സൗജന്യ കേക്ക് ഡെലിവെറി മറ്റൊരു പ്രത്യേകതയാണ്. പ്രിയപ്പെട്ടവര്‍ക്ക് ഡെഡികേറ്റ് ചെയ്യുന്നതിനായി വിരല്ത്തുമ്പില്‍ കേക്ക് വാക്കേഴ്സിന്‍റെ സിഗ്നേച്ചര്‍ കേക്കുകളും ലഭ്യമാണ്. 
യുവ വനിത സംരഭകരായ മിനു ഏലിയാസ്, ശ്രീലക്ഷ്മി നായര്‍ എന്നിവരാണ് ഓണ്‍ലൈന്‍ കേക്ക് ഡെലിവറി എന്ന ആശയത്തിനു പിന്നില്‍. ഒരു ദിവസം മുന്‍പ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കൊച്ചിയില്‍ എവിടെയും കേക്ക് എത്തിച്ചുകൊടുക്കും. www.cakewalkers.net എന്ന വെബ്സൈറ്റിലൂടെയോ 9526806777 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഓര്‍ഡറുകള്‍ നല്കാവുന്നതാണ്. കൊച്ചിയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കേക്ക് വാക്കേഴ്സിന്‍റെ സേവനങ്ങള്‍ വരു വര്‍ഷങ്ങളില്‍ കേരളമാകെ എത്തിയ്ക്കാനുള്ള ആലോചനയിലാണെന്ന് മിനു ഏലിയാസ്  പറഞ്ഞു.