2000 രൂപ നോട്ടുകള്‍ പിൻവലിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്


, | Published: 01:47 PM, December 21, 2017

IMG

ഡല്‍ഹി: നോട്ട്‌ നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യ കാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.നോട്ട് നിരോധനത്തിനു ശേഷമാണ് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ ബി ഐ വിപണിയിലെത്തിച്ചത്.