ഒ​ഡീ​ഷയി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും: അ​മി​ത് ഷാ


, | Published: 01:40 AM, September 08, 2017

IMG

ഭു​വ​നേ​ശ്വ​ർ: അ​ടു​ത്ത ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യം ഉ​ണ്ടാ​വി​ല്ല. ആ​കെ​യു​ള്ള 147 സീ​റ്റി​ൽ ബി​ജെ​പി 120 സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു അ​മി​ത് ഷാ.

2014 ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ൾ മാ​ത്രം നേ​ടി​യ ബി​ജെ​പി 120 സീ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം യു​പി ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി. യു​പി​യി​ലെ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 ശ​ത​മാ​നം മാ​ത്രം വോ​ട്ടു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി നാ​ലി​ൽ മൂ​ന്നു ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി. കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി 18 ശ​ത​മാ​നം വോ​ട്ട് നേ​ടു​ക​യും ചെ​യ്ത​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​ർ​ഷം ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ബി​ജെ​പി​ക്ക് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വീ​ൻ പ​ട്നാ​യി​ക് സ​ർ​ക്കാ​രി​നെ രൂ​ക്ഷ​ഭാ​ഷ​യി​ലാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വി​മ​ർ​ശി​ച്ച​ത്. പ​ട്നാ​യി​ക് സ​ർ​ക്കാ​ർ ക​ഴി​വു​കെ​ട്ട സ​ർ​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് നാ​ല് ല​ക്ഷം കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​ത് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ന്ന് ഷാ ​ആ​രോ​പി​ച്ചു. കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യും അ​ഴി​മ​തി​യും ദു​ർ​ഭ​ര​ണ​വും മൂ​ലം സം​സ്ഥാ​നം പി​ന്നാ​ക്കാ​വ​സ്ഥ​യി​ലും ദാ​രി​ദ്ര​ത്തി​ലും തു​ട​രു​ക​യാ​ണെ​ന്നും ഷാ ​പ​റ​ഞ്ഞു.