ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിലിന് മോചനം


, | Published: 04:21 PM, September 12, 2017

IMG

ഒമാന്‍: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിലിന് മോചനം. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം. ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. 2016 മാര്‍ച്ച് നാലിനാണ് യെമനിലെ വൃദ്ധസദനത്തില്‍ കയറി ഭീകരര്‍ കന്യാസ്ത്രീ അടക്കം പതിനഞ്ചു പേരെ കൊലപ്പെടുത്തുകയും ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. തീരെ അവശനിലയിലായ ഉഴുന്നാലിനെ ഒമാനില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍