മൈ ജിയുടെ 55-ാമത് ഷോറൂം ഇടപ്പള്ളിയില്‍ പ്രവർത്തനമാരംഭിച്ചു


, | Published: 06:17 PM, December 21, 2017

IMG

കൊച്ചി: മൈജിമൈ ജനറേഷന്‍ ഡിജിറ്റല്‍    ഹബ്ബിന്റെ  55ാമത് ഷോറൂം ഇടപ്പള്ളി ലുലു മാളിന് എതിര്‍വശം ആരംഭിച്ചു. നടന്‍ മോഹന്‍ലാല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. നടന്‍ മോഹന്‍ലാല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. മോഹന്‍ലാല്‍ 'ഒടിയന്‍' സിനിമയുടെ ലുക്കില്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി കൂടിയാണിത്.മൈജിയുടെ 100 ഷോറൂം എന്ന ലക്ഷ്യം എത്രയും പൈട്ടന്ന് യാഥാര്‍ഥ്യമാകട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണ് ഇടപ്പള്ളിയിലേതെന്ന് മൈജിമൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലെറ്റ്, ക്യാമറ, ലാന്‍ഡ്‌ഫോണ്‍, എന്റര്‍ടെയ്‌മെന്റ് ഉത്പന്നങ്ങള്‍, സിം, റീച്ചാര്‍ജ്, ഗാഡ്‌ജെറ്റ്‌സ്, ഇന്‍ഷൂറന്‍സ്, ഡിജിറ്റല്‍ ആക്‌സസറീസ്, റിെപ്പയര്‍, സര്‍വീസിങ് തുടങ്ങി എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതാണ് ഇടപ്പള്ളിയിലെ സ്റ്റോര്‍.ജി ഡോട്ട് പ്രൊട്ടക്ഷന്‍, മൈജി പ്രിവിലെജ് കാര്‍ഡ്, മൈജി റേഡിയോ എന്നിവ മോഹന്‍ലാല്‍ അവതരിപ്പിച്ചു.