മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറു പേര്‍ മരിച്ചു


, | Published: 07:03 PM, December 26, 2017

IMG

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് നരണിപ്പുഴയില്‍ തോണിമറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. പൊന്നാനിയിലെ നരണിപ്പുഴയിലാണ് വള്ളം മറിഞ്ഞത്. മൂന്ന് വിദ്യാര്‍ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. പത്ത് പേരെ സമീപത്തുള്ള സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറുകുട്ടികളെ കാണാതായിട്ടുണ്ട്. പൊലീസും അഗ്നിശമനസേന അംഗങ്ങളും  സ്ഥലത്തെത്തി തെരച്ചില്‍ തുടരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരാളെ രക്ഷപ്പെടുത്തി. കുട്ടികള്‍ സഞ്ചരിച്ചിരുന്ന തോണിയാണ് മറിഞ്ഞത്. കോള്‍ പടവില്‍ ബണ്ട് പൊട്ടി ഒഴുക്കുവര്‍ധിച്ചതാണ് തോണി മറിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അവധി ആഘോഷിക്കാന്‍ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബണ്ട് പൊട്ടിയത് കാണാന്‍ പോയതാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളുമുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.