കുല്‍ഭൂഷന്‍റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചു


, | Published: 07:41 PM, December 26, 2017

IMG

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്‍റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി.മാതൃഭാഷയില്‍ കുല്‍ഭൂഷണുമായി സംസാരിക്കാന്‍ കുടുംബത്തെ അധികൃതര്‍ അനുവദിച്ചില്ല. സുരക്ഷാ പരിശോധനയുടെ ഭാഗമായി കുല്‍ഭൂഷണിന്റെ ഭാര്യ ചേതന്റെ താലിമാല, വളകള്‍ തുടങ്ങിയവ അടക്കമുള്ള ആഭരണങ്ങള്‍ അഴിപ്പിച്ചു. ചെരിപ്പ് ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും തിരികെ വരുമ്പോള്‍ അധികൃതര്‍ ചെരുപ്പ് മടക്കിത്തന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്. നാലു ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാന്‍ വീസ അനുവദിച്ചത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു