വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം


, | Published: 07:47 PM, December 26, 2017

IMG

വാനാക്രൈ മാതൃകയില്‍ കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്തെ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് കടന്നുകയറ്റമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ഇതിനൊപ്പം ലഭിച്ചു. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
മെര്‍ക്കന്റൈല്‍ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് കടന്നുകയറ്റം ഗുരുതരമല്ലെന്ന് സൈബര്‍ പൊലീസ്: ട്രാന്‍സാക്ഷനെ ബാധിച്ചിട്ടില്ല. ബാക്ക് അപ്പ് ഫയല്‍ ഉപയോഗിച്ച് ഫയലുകള്‍ റീസ്റ്റോര്‍ ചെയ്തു. അന്വേഷണം തുടരുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.