ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന് മാറ്റാനുള്ള ദേവസ്വം ബോര്‍ഡ് ശ്രമം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാൻ ഉള്ള നീക്കമോ ?


, | Published: 07:03 PM, January 02, 2018

IMG

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ് നീക്കം.കഴിഞ്ഞ മണ്ഡലകാലത്താണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയത്.പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിലെ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്റെ പേര് മാറ്റിയത്.ഇപ്പോളുള്ള ഈ നീക്കം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഉള്ള  ഇടതു സര്‍ക്കാരിന്റെ നയത്തോടു അടുത്ത്  നില്‍ക്കുന്നതാണ്.ലോകത്തെവിടെയുമുള്ള ധര്‍മശാസ്ത ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണ്. എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ഇതുമാത്രമേയുള്ളു അതിനാല്‍ ഇവിടെ  സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ലായിരുന്നു.