അന്‍വറിനെതിരെ ബിജെപിയുടെ രാപ്പകല്‍ സമരം ഇന്ന്


, | Published: 01:03 PM, January 04, 2018

IMG

കോഴിക്കോട്: കൂടരഞ്ഞിയില്‍ ബിജെപിയുടെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. നിലമ്പൂര്‍ എം‌എല്‍‌എ പി.വി അന്‍‌വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാര്‍ എന്നീ പഞ്ചായത്തുകളിലായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് അടച്ചുപൂട്ടണമെന്നും ചെക്ക് ഡാം അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ബിജെപി അന്‍‌വറിന്റെ വാട്ടര്‍ തീ പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അന്‍‌വറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്.അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയ