യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണം: സുരേഷ് ഗോപി


, | Published: 02:04 PM, September 18, 2017

IMG

തിരുവനന്തപുരം: യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി എംപി. ആരുടേയും വക്താവായല്ല നിലപാട്. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നവരാത്രി ദിനത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് അനുവാദം തേടി യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന