തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്


, | Published: 01:16 PM, January 04, 2018

IMG

കോട്ടയം: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ലേക്ക് പാലസ് റിസോർട്ടിന് കായൽ കൈയേറി റോഡ് നിർമ്മിച്ചതിന് അദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സീറോ ജെട്ടി റോഡ് നിർമ്മാണത്തിനെതിരെ കേസെടുക്കാ‍ന്‍ കോട്ടയം വിജിലന്‍സ് എസ്‌പി ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ കോടതി അംഗീകരിക്കുകയായിരുന്നു.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്. ആലപ്പുഴ ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ തോമസ് ചാണ്ടി കായൽ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും അദ്ദേഹത്തിനെതിരെ പരാമർശമുണ്ടായി. തുടർന്നാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്