പാക് ആക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ;15 പാക്കിസ്ഥാനി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


, | Published: 04:34 PM, January 04, 2018

IMG

ജമ്മു: പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 15 പാക്കിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം.അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെ തുടര്‍ച്ചയായി പാക് ആക്രമണം നടന്നിരുന്നു. ഇതില്‍ ഒരു ബിഎസ്‌എഫ് സൈനികന്‍ വീരമൃത്യു വരിച്ചു.ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ പാക് താവങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്‌എഫ് ആക്രമണം നടത്തിയത്. ഇതിനിടെ ജമ്മുവിലെ ആര്‍എസ് പുരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയേയും അതിര്‍ത്തി രക്ഷാസേന വ