കോഴിക്കോട് പി മോഹനൻ സെക്രട്ടറിയായി തുടരും; 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയർത്തി


, | Published: 04:50 PM, January 04, 2018

IMG

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും. രണ്ടാം വട്ടമാണ് മോഹനൻ ജില്ലയിൽ പാർട്ടിയെ നയിക്കാൻ നിയുക്തനാകുന്നത്. ടി പി രാമകൃഷ്ണന്റെ പിൻഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് പി മോഹനൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയായെത്തിയത്. ജില്ലാ സെക്രട്ടറിയായി പി മോഹനനേയും 43 അംഗ കമ്മിറ്റിയേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി പി ബിനീഷടക്കം ജില്ലാ കമ്മിറ്റിയിൽ ഏഴുപേരെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുസാഫർ അഹമ്മദ്, കെ കെ മുഹമ്മദ്, കാനത്തിൽ ജമീല, പി പി ചാത്തു, കെ കെ കൃഷ്ണൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി നിഖിൽ എന്നിവരാണ് ബിനീഷിന് പുറമെ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്. നിലവിലെ 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയർത്തിയിട്ടുണ്ട്.