മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും


, | Published: 05:41 PM, January 04, 2018

IMG

കോഴിക്കോട്: മിഠായി തെരുവില്‍ രാവിലെ 10നും രാത്രി 10നുമിടയില്‍ വാഹന ഗതാഗതം നിരോധിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനയാണ് ഗതാഗത നിയന്ത്രണ നടപടികള്‍ തീരുമാനിച്ചത്.കൗണ്‍സില്‍ യോഗതീരുമാനം മേയര്‍ ചെയര്‍മാനായ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് തെരുവില്‍ പ്രവേശനമില്ല. കോര്‍ട്ട് റോഡ്, മൊയ്തീന്‍ പള്ളി റോഡ് എന്നിവയില്‍ വണ്‍വേ ഒഴിവാക്കാനും കൗണ്‍സില്‍ യോഗം അനുവാദം നല്‍കി.