സമ്മര്‍ദം ശക്തമായി; എസ്ബിഐ മിനിമം ബാലന്‍സ് 1000 രൂപ ആക്കിയേക്കും


, | Published: 12:25 PM, January 06, 2018

IMG

മുംബൈ: സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നു. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു.