മലപ്പുറം വഴിക്കടവിൽ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് മരണം


, | Published: 11:50 AM, January 09, 2018

IMG

മലപ്പുറം: വഴിക്കടവിൽ  വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി. മൂന്ന് മരണം. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മണിമൂളി സി കെ എച്ച് എസ്എസ്സിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  വഴിക്കടവിന് സമീപം മണിമൂഴി ബസ്സ്‌റ്റോപ്പിന് സമീപത്താണ് അപകടം നടത്തത്.പരിക്കേറ്റ ഒരു ബൈക്ക് യാത്രികൻെറ നില ഗുരുതരമാണ്. വഴിക്കടവ് സി.കെ.എച്ച്.എസ്.എസ്  സ്കൂളിലെ വിദ്യാർഥികളായ ഫിദ ഫർഹാൻ, മുഹമ്മദ് ഷാമിൽ എന്നിവരാണ് മരിച്ചത്.മിനി ഒാട്ടോയിൽ ഇടിച്ച ലോറി ബസിലിടിക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.