കോഴിക്കോ​ട്ട ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ ഫോൺ അലർജി;ഡിസിപി മെറിൻ ജോസഫിനെതിരെ പരാതിയുമായി മാധ്യമം പത്രം


, | Published: 12:22 PM, January 09, 2018

IMG

കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറും, ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫും നിരവധി തവണ വിളിച്ചാലും ഫോൺ എടുക്കാറില്ലെന്ന് വ്യാപക പരാതി ഉയർന്നിരിക്കെ  ഇങ്ങനെ പകൽ വിളിച്ചിട്ട് കിട്ടാതിരുന്ന ഡി.സി.പി  രാത്രി വിളിച്ച ലേഖകനോട്  അപമര്യാദയായി പൊരുമാറിയെന്ന് മാധ്യമം പത്രം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസം ഒൗദ്യോഗികാവശ്യാർഥം ഡി.സി.പിയുടെ ഒൗദ്യോഗിക മൊബൈൽ നമ്പറിലേക്ക്​ (9497990109) മാധ്യമപ്രവർത്തകൻ പകൽ എട്ടുതവണ  വിളിച്ചിട്ടും ഫോൺ എടുത്തില്ല.  ഉദ്യോഗസ്​ഥ യോഗത്തിലോ മറ്റോ ആയിരിക്കുമെന്ന്​ കരുതി രാത്രി 10.20 ന്​  വീണ്ടും വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം അഞ്ചുമണിക്ക്​ മുമ്പ് സംസാരിക്കണമെന്നു പറഞ്ഞ്​​ കയർക്കുകയായിരുന്നു.നേരത്തേ എട്ടുതവണ ശ്രമിച്ചിട്ടും ഫോൺ എടുക്കാത്തതിനാലാണ്​  വിളിച്ചതെന്ന്​ അറിയിച്ചപ്പോൾ അവർ തർക്കിച്ചതായും.പൊലീസുകാരു​ട നമ്പറിലേക്ക്​ സഹായംതേടി എപ്പോൾ  വേണമെങ്കിലും വിളിക്കാമെന്ന്​ പറയാറു​ണ്ടല്ലോ എന്ന്​ചോദിച്ചപ്പോൾ ഫോൺ കട്ടാക്കുകയും  ചെയ്​തു എന്നാണ് മാധ്യമം പറയുന്നത്.നിലവിൽ ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഋഷിരാജ് സിങ്, കെ. വിനോദ്കുമാർ, സജീവ് പട്‌ജോഷി, പി. വിജയൻ, എൻ. ശങ്കർ റെഡ്ഡി, എസ്. ശ്രീജിത്ത് അടക്കമുള്ളവർ നേരത്തേ കോഴിക്കോട് കമീഷണറായിരുന്നു. ഇവരെല്ലാം എപ്പോൾ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ് മഹേഷ്‌കുമാറും മെറിൻ ജോസഫും എത്തിയതോടെയാണ് സാഹചര്യം മാറിയതെന്നുമാണ് പരാതി.