നരോദപാട്യ കേസില്‍ അമിത്ഷാ കോടതിയിൽ ഹാജരായി


, | Published: 02:10 PM, September 18, 2017

IMG

ഗാന്ധിനഗര്‍: നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായ ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രത്യേക കോടതിയില്‍ ഹാജരായി. കലാപം നടക്കുന്ന സമയം കോട്നാനി നിയമസഭയിൽ ആ‍യിരുന്നെന്നും നരോദാ ഗാമിൽ ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കോടതിയിൽ പറഞ്ഞു.സ്വന്തമായി നഴ്‌സിങ്ങ് ഹോം നടത്തിയിരുന്ന ഗൈനക്കോളജിസ്റ്റാണ് മായാ കോദ്‌നാനി. താന്‍ നിരപരാധിയാണെന്നും കൂട്ടക്കൊല നടക്കുന്ന സമയത്ത് താന്‍ ആശുപത്രിയിലും പിന്നീട് നിയമസഭയിലും ആയിരുന്നുവെന്ന് കോദ്‌നാനി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാന്‍ അമിത് ഷായേയും തന്റെ ആശുപത്രി ജീവനക്കാരെയും ഹാജരാക്കാന്‍ അനുമതി തേടിയാണ് കോദ്‌നാനാ ഹര്‍ജി നല്‍കിയത്.