സെര്‍ജി ബുബ്ക ടാറ്റ മുംബൈ മരത്തോണില്‍


, | Published: 12:51 PM, January 10, 2018

IMG

കൊച്ചി: ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ജേതാവും പോള്‍ വാള്‍ട് താരവുമായ സെര്‍ജി ബുബ്കയെ ടാറ്റ മുംബൈ മരത്തോണ്‍ അന്താരഷ്ട്ര അംബാസ്സഡറായി തിരഞ്ഞെടുത്തു. ടാറ്റ മുംബൈ മാരത്തോണിന്‍റെ 15-ാമത് എഡിഷനാണ് ജനുവരി 21ന് മുംബൈയില്‍ നടക്കുന്നത്. 54 വയസ്സുകാരനായ ഉക്രേനിയന്‍ പോള്‍ വാള്‍ട് താരം സെര്‍ജി ബുബ്ക നിരവധി തവണ ലോകത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് മുംബൈ മാരത്തോണില്‍ പങ്കെടുക്കുന്നത്.