കരീബിയന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം


, | Published: 01:15 PM, January 10, 2018

IMG

ബവാറോ: കരീബിയന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സുനാമിയ്ക്ക് സാധ്യതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.