സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്


, | Published: 06:20 PM, January 10, 2018

IMG

തൃശൂര്‍: അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് വീണ്ടും കിരീടം. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. പന്ത്രണ്ടാം തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. പാലക്കാടിന്‍റെ ആറ് അപ്പിലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളതിനാലാണ് പ്രഖ്യാപനം വൈകുന്നത്.രണ്ടാം സ്ഥാനം പാലക്കാടിനാണ്. പോയിന്റ് 893. 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ (865) നാലാമതും തൃശൂര്‍ (864) അഞ്ചാമതും എത്തി. 2015-ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്‌ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് മൂന്നാം തവണയാണ് നേരിയ പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാവുന്നത്.