ലഹരിക്കുമപ്പുറം ഒരു ജീവിതമുണ്ടെന്ന സന്ദേശവുമായി ഹൃസ്വ ചിത്രം


, | Published: 04:27 PM, January 12, 2018

IMG

കോഴിക്കോട് : ലഹരിക്കുമപ്പുറം ഒരു ജീവിതമുണ്ടെന്ന സന്ദേശവുമായി  ഹൃസ്വ ചിത്രം പുറത്തിറങ്ങി.ഇന്നത്തെ കാലത്തെ മദ്യപാനം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെയും ലഹരിക്ക്  പുറത്ത് ഒരു കുടുംബവും ബന്ധങ്ങളുമുണ്ടെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതുമായ പ്രമേയമാണ് ഈ  ഹൃസ്വ ചിത്രത്തെ വേറിട്ട് നിർത്തുന്നത്.കോഴിക്കോട് സ്വദേശി  പ്രഗ്നേഷ് സി.കെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ലഹരിക്കപ്പുറം എന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജീഷ് രാജയും പ്രസാദ് സ്‌നേഹയും ചേര്‍ന്നാണ്.ആസാദ് കണ്ണാടിക്കല്‍ കിരണ്‍ നാണു മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.