സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം; ഗൗരവതരമായ വിഷയമെന്ന് ജസ്റ്റിസ് കെ. ടി തോമസ്


, | Published: 04:38 PM, January 12, 2018

IMG

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെ. ടി തോമസ്. കൊളീജിയത്തിലെ പൊട്ടിത്തെറിയില്‍ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. പ്രതിഷേധം സുപ്രീംകോടതിയുടെ പൊതുവികാരമാണ് കാണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച് ചെയ്യേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്ന് കരുതുന്നില്ലന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു