സ്വകാര്യ ആരോഗ്യ മേഖല പ്രതിസന്ധിയിൽ, സർക്കാർ അടിയന്തിരമായി ഇടപെടണം


, | Published: 04:49 PM, January 12, 2018

IMG

ക്രമാതീതമായി ഉയരുന്ന ചെലവുകൾ കാരണം കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ [കെ പി എച്. എ ]ഭാരവാഹികൾ പറഞ്ഞു. ഇത് ഈ രംഗത്ത് വികസന മുരടിപ്പിന് കാരണമാകുന്നുണ്ടെന്നും ഇതുമൂലം പുതിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നതായും അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ബി. ഏലിയാസ് പറഞ്ഞു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ മേഖലയിലെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണണമെന്നും അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.കെ. പി എച്. എ സെക്രട്ടറി ഫർഹാൻ യാസിൻ, ജോയിന്റ് സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ സുഹാസ് പോള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.