പിണറായിക്ക് പകരം സ്‌കൂള്‍ അറബി ഉദ്ഘാടനം ചെയ്‌തു; സ്‌കൂളിന്റെ ഉദ്ഘാടനച്ചടങ്ങ് അധ്യാപകരോ, നാട്ടുകാരും അറിയാതെ


, | Published: 04:57 PM, January 12, 2018

IMG

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് അറബി. മുക്കം കൊടിയത്തൂരിലെ എ.യു.പി സ്‌കൂളിലാണ് മുഖ്യമന്ത്രിയ്ക്ക് പകരം മാനേജ്‌മെന്റ് രഹസ്യമായി അറബിയെ കൊണ്ട് ഉദ്ഘാടനം നടത്തിയത്. സ്‌കൂള്‍ കെട്ടിട നിർമ്മാണത്തിന് സഹായം നല്‍കിയ യു.എ.ഇ റെഡ് ക്രസന്റ് പ്രസിഡണ്ട് ഹംദാന്‍ മുസ്ലിം അല്‍ മസ്‌റൂഹിയാണ് ഉദ്ഘാടനം ചെയ്തത്.സ്‌കൂളിനായി നിര്‍മിച്ച കെട്ടിടം അടുത്തമാസം 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു മുന്‍പ് പ്രഖ്യാപിച്ചത്. അധ്യാപകരോ, നാട്ടുകാരോ അറിയാതെയാണ് കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഉദ്ഘാടന വിവരം ആരും അറിയാതിരിക്കാന്‍ ശിലാഫലകം അറബിയിലാണ് സ്ഥാപിച്ചത്.സ്‌കൂളിന്റെ ഉടമസ്ഥത സംബന്ധിച്ച് എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്