നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്ന് പോലീസ്


, | Published: 10:43 AM, January 17, 2018

IMG

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നാണ് പോലീസ് നിലപാട്. ഈ നിലപാട് അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് വിഷയത്തില്‍ പോലീസ് നിലപാട് കടുപ്പിക്കുന്നത്.