വെള്ള നിറത്തില്‍ പുത്തന്‍ ഡ്യൂക്ക്


, | Published: 06:08 PM, January 17, 2018

IMG

സൂപ്പര്‍ ബൈക്കായ കെ ടി എം ഡ്യൂക്ക് 390 ഇനി വെള്ള നിറത്തിലും ഇന്ത്യയിലെത്തും. ഇത്രകാലവും ഇല്കട്രിക് ഓറഞ്ച് നിറത്തിലുള്ള ഡ്യൂക്ക് മാത്രമായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ ഉണ്ടായിരുന്നത്. വിദേശ വിപണികളിൽ ഏറെക്കാലമായി ലഭ്യമാവുന്ന വെള്ള ഡ്യൂക്കാണ് ഇന്ത്യയിലേക്കെത്തുന്നത്. ഡൽഹി ഷോറൂം വില 2.38 ലക്ഷം രൂപയ്ക്കു തന്നെയാണു പുത്തന്‍ ഡ്യൂക്ക് വിൽപ്പനയ്ക്കെത്തുക. ഓറഞ്ച് നിറത്തിലുള്ള ബൈക്കിനും ഇതേ വിലയാണ്.നിറത്തിനൊപ്പം സാങ്കേതിക വിഭാഗത്തിലും ചില്ലറ മാറ്റങ്ങളോടെയാണ് പുത്തന്‍ ഡ്യൂക്ക് എത്തുന്നതെന്നാണു സൂചന.