ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിറിയയില്‍ കൊല്ലപ്പെട്ടു


, | Published: 03:35 PM, January 18, 2018

IMG

കണ്ണൂർ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയായ കണ്ണൂര്‍ സ്വദേശി സിറിയയില്‍ കലാപത്തിനിടെ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്(27) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ സുഹൃത്ത് ഖയൂമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.2009ല്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്.സിറിയയില്‍ നവംബറില്‍ നടന്ന കലാപത്തിനിടെ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി കണ്ണൂരില്‍ നിന്നുമാത്രം 15 പേര്‍ പോയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വഷിക്കുന്ന കേസിലെ പ്രധാന പ്രതി കൂടിയാണ് മനാഫ്.