കേന്ദ്രം കനിഞ്ഞു ; ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും


, | Published: 03:56 PM, January 19, 2018

IMG

തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 പിന്നിട്ട വേളയിലാണ് ഈ തീരുമാനം. അടുത്ത ദിവസമാണ് സമരം സാമൂഹിക മാധ്യമ കൂട്ടായ്മ ഏറ്റെടുത്തത്.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം വൈകുന്നേരത്തോടെ സിബിഐ അന്വേഷണത്തിന്റെ വിജ്ഞാപനത്തോട് പ്രതികരിക്കുമെന്ന് ശ്രീജിത്ത് അറിയിച്ചു.  സമരം അവസാനിക്കുന്നത് സിബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും. അത് താന്‍ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു.