കാലവര്‍ഷം: മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു


, | Published: 02:28 PM, September 18, 2017

IMG

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശാന്തമ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന പന്തരിക്കളം നിരപ്പേല്‍ മനു(22) ആണ് മരിച്ചത്.റോഡരികില്‍ നിന്നിരുന്ന മരമാണ് ഇന്ന് രാവിലെ 10 മണിയോടെ മറിഞ്ഞ് വീണത്. പിന്നാലെ എത്തിയ മറ്റ് വാഹനത്തിലെ യാത്രക്കാരാണ് ഇരുവരെയും മരച്ചില്ലകള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. പിന്നീട് നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല.