കാത്തിരിപ്പിനൊടുവിൽ പ്രണവിന്റെ ആദി നാളെ റീലിസിന്


, | Published: 05:08 PM, January 25, 2018

IMG

കോഴിക്കോട് : മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ നാളെ തിയ്യേറ്ററുകളിൽ എത്തുന്നു.വലിയ ആഘോഷപരിപാടികളാണ് മോഹൻലാൽ ഫാൻസ് ഒരുക്കിയിരിക്കുന്നത്.ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. മുന്‍പ് ജിത്തു ജോസഫിന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.മറ്റൊരു താരപുത്രനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാധകരുടെ കാര്യത്തിലും പ്രണവ് മുന്നിലാണ്.
സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തതില്‍ പ്രണവിന്റെ ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളൊക്കെയുണ്ട്.കേരളത്തിൽ മാത്രം 200 തിയ്യേറ്ററുകളിൽ  ആദി നാളെ റീലിസ് ചെയ്യുന്നത്.